പേജുകള്‍‌

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

Mathrubhumi Article on Waste Management





ഡോ.ടി.എം.തോമസ് ഐസക്‌  

നഗരം വൃത്തിയാക്കുന്നതിനുവേണ്ടി ഒരു ജനകീയപ്രസ്ഥാനത്തിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രൂപംനല്‍കുകയാണ്. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിനുള്ളില്‍ ലക്ഷ്യംനേടണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുന്നു
വരൂ, നമുക്ക് തലസ്ഥാനനഗരം വൃത്തിയാക്കാം...

ധനവിചാരം

സാക്ഷരതാപ്രസ്ഥാനവും ജനകീയാസൂത്രണവും പോലെ വലിയതോതില്‍ ജനങ്ങളെ അണിനിരത്തുന്ന ജനകീയ ശുചിത്വപ്രസ്ഥാനത്തിനാണ് തിരുവനന്തപുരത്ത് രൂപംനല്‍കുന്നത്. ജനങ്ങളുടെ ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം കൂടിയേ തീരൂ


തിരുവനന്തപുരത്ത് ഹൗസിങ് ബോര്‍ഡിന് സമീപമുള്ള രാജാജി നഗര്‍ നിവാസികള്‍ കുറേനാളായി സമരത്തിലാണ്. അവരുടെ സമരത്തെ അഭിവാദ്യം ചെയ്യുന്നതിന് കഴിഞ്ഞദിവസം ഞാനും പോയിരുന്നു. ചെന്നപ്പോള്‍ പെരുമഴ. പ്രസംഗിക്കുന്നതിനുമുമ്പ് അവിടെയൊക്കെ ചുറ്റിനടന്നു. പരമദയനീയമായിരുന്നു കാഴ്ച. വലിയൊരു വെള്ളക്കുഴിയായിമാറിയ ആ പ്രദേശത്തെ വീടുകളിലെ അടുക്കളയിലേക്ക് കക്കൂസ് മാലിന്യം ഒഴുകിക്കയറുന്നു. വ്യക്തിശുചിത്വത്തിന് പേരുകേട്ട കേരളത്തിന്റെ തലസ്ഥാനനഗരത്തിലാണ് ഈ കാഴ്ച.

അടിയന്തരമായി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തം. കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ സംയോജിത ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം. മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം വേണം. ഫ്‌ളാറ്റുകള്‍ പണിത് പൊതുസ്ഥലം നല്ല പാര്‍ക്കോ മറ്റോ ആക്കണം. ഇതോടെ നഗരത്തിലുള്ള ഒരു ഡസന്‍ ചേരികളിലൊന്ന് ഇല്ലാതാകും. നഗരത്തിലെ സൗകര്യങ്ങള്‍ ഏതാണ്ട് നാട്ടിന്‍പുറങ്ങളിലും ഉള്ളതുകൊണ്ട് ഗ്രാമവാസികള്‍ കുടിയേറി പുതിയ ചേരികള്‍ ഇനിയുണ്ടാകുമെന്ന് പേടിക്കാനില്ല. ഭൂരിപക്ഷത്തിനും കിടപ്പാടവും വീടുമുള്ളതുകൊണ്ട് കക്കൂസുകള്‍ നിര്‍മിക്കാം. എല്ലാവര്‍ക്കും വിദ്യാഭ്യാസമുള്ളതുകൊണ്ട് പെട്ടെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനാകും. ഈ അനുകൂലഘടകങ്ങളൊന്നും മറ്റ് സംസ്ഥാനങ്ങളിലില്ല. അതുകൊണ്ട് മോദിയുടെ സ്വച്ഛഭാരതം ഒരു ദിവാസ്വപ്നമാകാനാണ് സാധ്യത. എന്നാല്‍, കേരളത്തിന് വേണമെങ്കില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കാം. 2010ല്‍ ഇതിന് തുടക്കംകുറിച്ചെങ്കിലും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയിട്ടില്ല. അനുഭവത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് നമുക്ക് മുന്നേറാനാകണം.

ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം നഗരം വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ജനകീയ കാമ്പയിന്‍ ആരംഭിക്കുന്നത്. ആറുമാസംകൊണ്ട് നഗരം വൃത്തിയാക്കണം. അതുപറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അവിശ്വാസത്തിന്റെ മുഖഭാവം. രാഷ്ട്രീയക്കാരുടെ ഇത്തരം എത്ര പ്രഖ്യാപനങ്ങള്‍ കേട്ടിരിക്കുന്നു എന്ന ആത്മഗതം. ആലപ്പുഴ വൃത്തിയാകുമെങ്കില്‍ തിരുവനന്തപുരവും വൃത്തിയാക്കാം എന്ന് കൂട്ടിച്ചേര്‍ത്താലും വിശ്വാസംപോരാ. ആലപ്പുഴ വേറെ തിരുവനന്തപുരം വേറെ. ആലപ്പുഴയുടെ അഞ്ച് മടങ്ങ് വലിപ്പമുണ്ട് തിരുവനന്തപുരത്തിന്. പ്രശ്‌നങ്ങള്‍ അതിലേറെ സങ്കീര്‍ണം.

ഇതൊക്കെ ശരിയാണ്. ആ വെല്ലുവിളികളെല്ലാം കണക്കിലെടുത്തുകൊണ്ട് നഗരം വൃത്തിയാക്കുന്നതിനുവേണ്ടി ഒരു ജനകീയപ്രസ്ഥാനത്തിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രൂപംനല്‍കുകയാണ്. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിനുള്ളില്‍ ലക്ഷ്യം നേടണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് പ്രര്‍ത്തനം തുടങ്ങുന്നു.

ഇതൊരു ജനകീയപ്രസ്ഥാനമാണ്. ഇന്ന് നിലവിലുള്ള സമീപനങ്ങളില്‍നിന്ന് വ്യത്യസ്തമായൊരു സമീപനം പുതിയ ശുചിത്വപ്രസ്ഥാനം സ്വീകരിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന് ഇത്തരമൊരു ചുവടുമാറ്റം അനിവാര്യമാണ്.

ഉറവിടമാലിന്യസംസ്‌കരണത്തിലെ ഊന്നലാണ് ഒന്നാമത്തെ വ്യത്യസ്തത. ഇതുവരെ ചെയ്തുവന്നത് എന്താണ്? നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ഗ്രാമത്തിലെവിടെയെങ്കിലുമുള്ള ഒരു കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിക്കുമായിരുന്നു. പക്ഷേ, അത് പരാജയപ്പെട്ടു. കാരണം എന്തുതന്നെയാകട്ടെ, കേന്ദ്രീകൃതമായ ഈ രീതി ഇനി കേരളത്തിലെവിടെയെങ്കിലും നടപ്പാക്കാന്‍ ജനങ്ങള്‍ സമ്മതിക്കുമെന്നും തോന്നുന്നില്ല. അതുകൊണ്ട് പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ച് സംസ്‌കരിക്കുകയേ നിര്‍വാഹമുള്ളൂ.

മാലിന്യം സംസ്‌കരിക്കുന്നതിന് ജൈവരീതികളാണ് സ്വീകരിക്കുക. മാലിന്യം കത്തിച്ച് നശിപ്പിക്കുന്ന രീതി ഉപേക്ഷിക്കണം. ഏറ്റവും ലളിതമായ ഈ രീതി പക്ഷേ, അത്യധികം അപകടകരമാണ്. മാലിന്യം കത്തുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല ആഗോളതാപനത്തിന് ആക്കം കൂട്ടുകയും ചെയ്യും.

കൂട്ടിയിട്ട് കത്തിക്കുന്നതിന് പകരം അറയിലാക്കി വളരെ ഉയര്‍ന്ന ചൂടില്‍ ദഹിപ്പിച്ചാല്‍ മാലിന്യം ഗ്യാസായിമാറും. പിന്നെയും ചൂട് ഉയര്‍ത്തിയാല്‍ മാലിന്യം പ്ലാസ്മയാകും. ഈ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉണ്ടാക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ, ചെലവ് ഏറെയാണ്. കേന്ദ്രീകൃത പ്ലാന്റുകളും വേണം. ഡീസല്‍ച്ചെലവ് താങ്ങാനാകാതെ തിരുവനന്തപുരത്തെ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഉപേക്ഷിച്ച അനുഭവം മറക്കാറായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് മാലിന്യസംസ്‌കരണത്തിന് ജൈവപ്രക്രിയയിലൂന്നിയുള്ള ജനകീയ കാമ്പയിന് രൂപംനല്‍കുന്നത്. പൈപ്പ് കമ്പോസ്റ്റ്, ഏറോബിക് ബിന്‍ തുടങ്ങിയ കമ്പോസ്റ്റിങ് സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ ഉപയോഗിച്ച് മീഥേന്‍ ഉണ്ടാക്കാം. ഇത് അടുക്കളയില്‍ ഇന്ധനമായി ഉപയോഗിക്കാം. കമ്പോസ്റ്റിങ്ങും ബയോഗ്യാസും തമ്മിലുള്ള വ്യത്യാസം ലളിതമാണ്. കമ്പോസ്റ്റിങ് വായുസമ്പര്‍ക്കത്തിലാണ് നടക്കുന്നത്. ബയോഗ്യാസ് ആവട്ടെ, വായുസമ്പര്‍ക്കമില്ലാതെ മാലിന്യം വിഘടിക്കപ്പെടുമ്പോഴാണ് ഉത്പാദിപ്പിക്കുന്നത്.

ഏത് മാലിന്യസംസ്‌കരണ രീതിയായാലും ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കില്‍ പരാജയപ്പെടും. അതുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നതില്‍ പുതിയ ശുചിത്വപ്രസ്ഥാനം ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. എത്ര പഠിപ്പിച്ചാലും ഇടയ്ക്കിടയ്ക്ക് പ്ലാന്റുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ആളുകളെ നിയോഗിക്കണം. അഥവാ ഒരു മെയിന്റനന്‍സ് ടീം ഉണ്ടാകണം. പ്ലാന്റുകളിലെ അറ്റകുറ്റപ്പണികള്‍ 100 എണ്ണത്തിന് ഒരാള്‍ എന്നതോതില്‍ മെയിന്റനന്‍സ് ടീമിനെ സജ്ജീകരിക്കും. നിലവിലുള്ള സര്‍ക്കാര്‍ മാതൃകകളില്‍ ബോധവത്കരണത്തിനും മെയിന്റനന്‍സ് ടീമിന്റെ രൂപവത്കരണത്തിനും സ്ഥാനമില്ല. അതാണ് അവയുടെ ദൗര്‍ബല്യം. പ്ലാന്റ് സ്ഥാപിക്കാന്‍ കരാറെടുക്കുന്ന ഏജന്‍സികള്‍ പ്ലാന്റും സ്ഥാപിച്ച് കമ്മീഷനും വാങ്ങി സ്ഥലംവിടുകയാണ് പതിവ്. ഉപഭോക്താവിനെ പഠിപ്പിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ക്കോ സഹായമില്ല. 75,000ത്തോളം പൈപ്പ് കമ്പോസ്റ്റ് വെച്ചിട്ടും തിരുവനന്തപുരത്ത് ഒരു ഫലവും കാണാത്തതിന് കാരണമിതാണ്.

സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും പോലെ വലിയതോതില്‍ ജനങ്ങളെ അണിനിരത്തുന്ന ജനകീയ ശുചിത്വപ്രസ്ഥാനത്തിനാണ് തിരുവനന്തപുരത്ത് രൂപംനല്‍കുന്നത്. ജനങ്ങളുടെ ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം കൂടിയേ തീരൂ. മാലിന്യം ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കുകയും വലിച്ചെറിയാതിരിക്കുകയും വേണം. പണ്ട് വെളിമ്പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തിയിരുന്ന നമ്മള്‍ ഇന്ന് അവയെല്ലാം വീട്ടിനുള്ളിലാണ് ചെയ്യുന്നത്. കക്കൂസ് മാലിന്യം വീട്ടിനുള്ളില്‍ സംസ്‌കരിക്കാമെങ്കില്‍ എന്തിന് ഇത്തിരിവരുന്ന അടുക്കളമാലിന്യം വലിച്ചെറിയണം? ഇത്തരമൊരു മനോഭാവമാറ്റം കേവലം സര്‍ക്കാര്‍ ഉത്തരവുകള്‍കൊണ്ട് ഉണ്ടാവില്ല. ഒരു ജനകീയപ്രസ്ഥാനത്തിന്റെ സര്‍ഗാത്മകതയ്ക്ക് മാത്രമേ ഈ രൂപമാറ്റം വരുത്താനാവൂ.

മേല്‍പ്പറഞ്ഞ കാഴ്ചപ്പാടോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഒരു കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് പതിനായിരക്കണക്കിന് ആളുകളുടെ സന്നദ്ധപ്രവര്‍ത്തനംകൊണ്ട് നഗരത്തിന്റെ പലഭാഗത്തുമുള്ള മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യും. എരുമക്കുഴി അടക്കം നഗരത്തിനുള്ളിലുള്ള ഡമ്പിങ് യാര്‍ഡുകള്‍ മണ്ണിട്ട് ശാസ്ത്രീയമായി നികത്തും. ഇതിനുള്ള പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കും. അംഗീകാരം ലഭിക്കുമ്പോള്‍ ഇവിടെയുള്ള മാലിന്യങ്ങള്‍ മറവുചെയ്യും. പക്ഷേ, അതുവരെ കാത്തിരിക്കാനാവില്ല. ഡമ്പിങ് യാര്‍ഡുകള്‍ താത്കാലികമായി മൂടിയേ തീരൂ. ഇവിടെ കൊണ്ടുവന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പോംവഴി ഇല്ലാതാവണം. അപ്പോഴേ മറുവഴികള്‍ അനിവാര്യമായിത്തീരൂ. പാലം കടക്കുക, പിന്നെ പാലം തകര്‍ക്കുക. മുന്നോട്ടല്ലാതെ പിന്നോട്ടില്ല.

ഇപ്പോള്‍ വെച്ചിരിക്കുന്ന 75,000ത്തോളമുള്ള പൈപ്പ് കമ്പോസ്റ്റുകളുടെയും ബയോഗ്യാസ് പ്ലാന്റുകളുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് പോരായ്മകള്‍ തിരുത്തി അവയെ പുനരുജ്ജീവിപ്പിക്കും. ഇതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. പരിപാലനത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തണം. വേണ്ടിവന്നാല്‍ പൈപ്പ് കമ്പോസ്റ്റിലോ ബയോഗ്യാസ് പ്ലാന്റിലോ അവര്‍തന്നെ മാലിന്യം നിക്ഷേപിക്കുകയും ചെയ്യും. പുതിയ സമ്പ്രദായത്തില്‍ ഗാര്‍ഹിക, ഉറവിടമാലിന്യ സംസ്‌കരണരീതികള്‍ കൂടുതല്‍ വിപുലീകരിക്കും.

എത്ര ശ്രമിച്ചാലും കുറേയേറെ വീട്ടുകാര്‍ മാലിന്യം സംസ്‌കരിക്കാന്‍ പോകുന്നില്ല. പക്ഷേ, അവര്‍ വലിച്ചെറിയാന്‍ പാടില്ല. ആ മാലിന്യങ്ങള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന 'പ്രിയം' ഏറോബിക് ബിന്നുകളില്‍ എത്തിച്ചുകൊടുത്താല്‍ മതി. വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ചെടുക്കുകയും ആലപ്പുഴയില്‍ ഫലപ്രഥമെന്ന് തെളിയുകയും ചെയ്ത തുമ്പൂര്‍മുഴി മോഡല്‍ തന്നെയാണ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. പേര് പുതിയതെന്നേയുള്ളൂ. നാലടി നീളം, നാലടി വീതി, നാലടി ഉയരം വരുന്ന ധാരാളം വായുസഞ്ചാരത്തിന് പഴുതുകളുള്ള വാര്‍ക്കപ്പെട്ടികളില്‍ മാലിന്യവും കരിയിലയും അടുക്കുകളായി നിക്ഷേപിക്കുന്ന സമ്പ്രദായമാണിത്. കരിയിലയുടെ മേല്‍ ചാണകത്തിലെ സൂക്ഷ്മജീവികളുടെ ലായനി തളിക്കുകയും ചെയ്യും. ഒരുവിധത്തിലുമുള്ള ദുര്‍ഗന്ധമോ പുഴുക്കളോ ഇല്ലാതെ മൂന്ന് മാസംകൊണ്ട് ഒന്നാന്തരം വളമുണ്ടാകും. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ ഒരു സാമൂഹിക കമ്പോസ്റ്റിങ് രീതിയാണിത്. മൂന്ന് മാസംകൊണ്ട് 600 ബിന്നുകളെങ്കിലും സ്ഥാപിക്കാം.

ഇറച്ചിക്കടയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പന്നി, മീന്‍, കോഴി എന്നിവയ്ക്ക് തീറ്റയായും ബോണ്‍ മീല്‍ ഫാക്ടറികളില്‍ എത്തിക്കുന്നതിനും കരാറുകാരെ ഏര്‍പ്പാടുചെയ്യും. സര്‍വീസ് ഫീസ് ഈടാക്കിയാവും ഇവര്‍ സേവനം നടത്തുക. ഹോട്ടലുകള്‍ക്കും കല്യാണമണ്ഡപങ്ങള്‍ക്കും ഈ സമ്പ്രദായം ബാധകമായിരിക്കും. എല്ലാവരും ഉറവിടത്തില്‍ത്തന്നെ മാലിന്യങ്ങള്‍ വേര്‍തിരിച്ചേ തീരൂ. ചാലപോലുള്ള കമ്പോളങ്ങളിലെ പച്ചക്കറി വേസ്റ്റ് വേര്‍തിരിച്ച് കൃഷിക്കാര്‍ക്ക് ജൈവവളമായി നല്‍കും. വാഴയില ഉണക്കി ഏറോബിക് ബിന്നുകളില്‍ കരിയിലയ്ക്ക് പകരം ഉപയോഗിക്കാം. ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് ഇതിനെല്ലാമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലാസ്റ്റിക്കും പേപ്പറുമടക്കം മറ്റ് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിന് ഏര്‍പ്പാടുണ്ടാക്കും. മെയിന്റനന്‍സ് ടീം അംഗങ്ങളെത്തന്നെ ഈ ചുമതലയും ഏല്‍പ്പിക്കാവുന്നതാണ്. കടകളിലെ മാലിന്യം അവര്‍തന്നെ വേര്‍തിരിച്ച് നിര്‍ണയിക്കപ്പെട്ട സ്ഥാനങ്ങളില്‍ എത്തിക്കണം. ഇത് റീസൈക്കിള്‍ ചെയ്യാനായി ആക്രിക്കാര്‍ക്ക് വില്‍ക്കാം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ നടപടികളും പ്രചാരണവും നടത്തും. ഇവേസ്റ്റും ടൂബ് ലൈറ്റുകളും മറ്റും ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിയെ ഏല്‍പ്പിക്കും.

ഓഫീസുകളും ആസ്​പത്രികളും സ്‌കൂളുകളും ശുചിയാക്കി സൂക്ഷിക്കുന്നതിന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാമൂഹിക സംഘടനകള്‍ എന്നിവരെ ഉപയോഗപ്പെടുത്തും. റെസിഡന്റ്‌സ് അസോസിയേഷനുകളും കുടുംബശ്രീയുമാണ് ഈ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നത്. ജനകീയാസൂത്രണത്തിന്റെ ശൈലിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ ശ്രേണിയും ഉണ്ടാകും. സ്‌കൂള്‍ കുട്ടികളായിരിക്കും കാമ്പയിനിന്റെ വീടുകളിലേക്കുള്ള പ്രധാനപ്പെട്ട സന്ദേശവാഹകര്‍. ഇതിനായി എല്ലാ സ്‌കൂളുകളിലും ക്ലബ്ബുകളുണ്ടാക്കും. പാഠ്യാനുബന്ധ ശുചിത്വപരിപാടികളില്‍ കുട്ടികളെ പങ്കാളികളാക്കും.

ലളിതമായ ചില കാര്യങ്ങള്‍ സര്‍ക്കാറും ചെയ്യണം. മെയിന്റനന്‍സ് ടീമുകള്‍ രൂപവത്കരിക്കാനും അവയ്ക്ക് സഹായധനം നല്‍കാനും നഗരസഭകള്‍ക്ക് അനുവാദം കൊടുക്കണം. പൈപ്പ് കമ്പോസ്റ്റ് ബയോഗ്യാസ് പ്ലാന്റായി അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സബ്‌സിഡി അനുവദിക്കണം. കാമ്പയിന്‍ പുരോഗമിക്കുമ്പോള്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന ശുചിത്വപദ്ധതി വിപുലീകരിക്കാന്‍ തയ്യാറാകണം. ഏറോബിക് ബിന്നുകള്‍ക്ക് സബ്‌സിഡി അനുവദിക്കണം. കോര്‍പ്പറേഷന്‍ രൂപംനല്‍കുന്ന വിദഗ്ധ സമിതിക്ക് ഉചിതമായ സങ്കേതങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. സര്‍ക്കാര്‍ സംവിധാനത്തിലുള്ളതിനേക്കാള്‍ പ്രഗല്ഭരായ ആളുകളായിരിക്കും ഇതില്‍ ഉണ്ടാവുക എന്ന് ഉറപ്പിക്കാം. സര്‍ക്കാര്‍ ഇത്രയും ചെയ്താല്‍ മതി. ബാക്കികാര്യങ്ങള്‍ ജനങ്ങള്‍ നോക്കിക്കോളും.



2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

Resource Recovery Centre

ജൈവേതരമാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുകയും അവ ശരിയായ രീതിയില്‍ സംസ്കരിക്കുകയും ചെയ്താല്‍ മാത്രമെ മാലിന്യ സംസ്കരണവും, പരിസ്ഥിതി പരിപാലനവും സാധ്യമാകുകയുള്ളു.

2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

Koduvally Model Waste Mangement

Koduvally Waste management can be incorporated in our daily life in a very simple way. We can follow the method adopted by koduvally Panchayath of Kozhikode District, Kerala State. They have taken up it as a Group mobilisation activity of Animal Husbandry Department under ATMA 2012-13. For this program there was a total allotment of Rs. 60,000/-. 12 groups (Women) each having 5 members were selected and the fund allocation is Rs. 5000/- per Group. In the program it has planned to collect waste from Koduvally Town and process the biodegradable waste by “Thumboomuzhi Method of Aerobic Composting Technique”. The program is well supported by the Grama Panchayath, Kudumbasree, Shop Owners, Agriculture and health departments and the Public. Three round discussions were held, a committee is formed for the implementation of the program and the program is planned as follows. There are around 250 shops in Koduvally Town including fish, meat and vegetable markets. Shop owners are requested to deposit their wastes in two separate bins. One for bio degradable waste and the other for plastic and other inorganic waste. For the implementation of the program following things are purchased. Five Ferro Cement Tanks (Bins), Thumboormuzhi Model for depositing and processing waste for Rs.42,500/-. These tanks are Kerala Veterinary University's developed products. Transportation cost from Trisur to Kozhikode was Rs. 5750/-. Also purchased one Urbana, one Net, one shovel, one trowel, 3 large buckets, Registers and a few other items. One major issue which had to be addressed was where to install the waste bins. Mrs. Khadeeja, Parabathukavu has agreed to take the responsibility to place the bins in her compound. Another important aspect was proper management of the bin ie. to fill the bin with optimum levels of cow dung, source of carbon like dry leaves, put the waste correctly into the bin with good care and attention. The members of the selected Groups had been given a detailed training on Thumboormuzhi Model of Aerobic Composting Technique. Mrs.Kadeeja, Parabathukavu has agreed to do the bin management also. For these two jobs the committee has agreed to pay her Rs. 100/- as rent for keeping bins and Rs. 100/- for bin management Daily. Three persons have been selected to collect the waste from the shops in the big buckets purchased, biodegradable and other waste separately. They will be paid Rs. 150/- each daily. Plastic waste and other unwanted non degradable wastes was another big problem. These wastes also has to be collected daily. Another Group member has agreed to manage these wastes ie. to wash, clean and dry them and keep in gummy bags. For this job also she will be paid Rs. 150/- daily. Once in a month the Panchayath will take these non degradable waste to Recycling Centres. A small amount will be collected from each shop daily as a fee for picking up their waste. For waste up to 5 Kg s. 10/- and above 5 Kg Rs. 15 to 20/- according to the quantity of waste. It is planned to open a joint account in the name of the Panchayath President and CDS chairperson in Koduvally Service Co-operative bank. Collected amount will be remitted to the account daily and workers involved will be paid in the weekends. Work supervision and cash accounting is entrusted to a CDS and CDS chair person will do overall supervision with the help the Panchayath Officials. The CDS and CDS Chairperson will be paid an honorarium on a monthly basis. In order to keep the bins away from rain water, embankment using mud and ecofriendly roofing is also done. Formal inauguration of the progarmme is on 1st November 2012. Filled bins will be left for three months for processing. Processed waste is superior quality manure which can be sold. The manure will be analysed by the Agriculture Department and quality Certificate will be obtained. This high quality manure will be branded and marketed as 5 Kg paper bags by Group  Members. This programme gives importance to Women Empowerment. This programme is a great solution in waste Management for even years to come also at the same time ecofriendly and income generating. 

Related Links  DRFX | Facebook PageIBN LIVE  | Express BuzzSCRIBD | TOI | The Hindu | Timesofindia | Tilling the Earthwoman |Emerging Kerala | Agropedia |

About TMACT by NTV


About Thumboormuzhi Aerobic Composting Technique

Thumboormuzhi Model Aerobic Composting Technique | Malayalam Presentation
Click on PLAYLIST at the left top to see more videos to visit by Monsoon MediaLive .

Waste Management at Alappuzha

Success Story of Decentralized Solid Waste Management in Alappuzha


രുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്

നാം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചുമതലയും നമുക്കുതന്നെയാണ്. ജൈവമാലിന്യങ്ങളെല്ലാം ലളിതമായ സംസ്കരണ രീതികളിലൂടെ സംസ്കരിക്കാം. ജൈവേതരമാലിന്യങ്ങള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്  പരിസ്ഥിതി വനം മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പലതരം ജൈവ മാലിന്യങ്ങള്‍ പലതരത്തില്‍ സംസ്കരിക്കാന്‍ കഴിയും. പ്രതിദിനം  1250 ഗ്രാം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുന്ന ഓരോ മനുഷ്യനും മലമായും, മൂത്രമായും വിസര്‍ജിക്കുന്നത് മണ്ണിന്റെ ജൈവ പുനചംക്രമണത്തിന് അനിവാര്യമാണ്. കോടാനുകോടി വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഒരിഞ്ച് മേല്‍മണ്ണ് പുതുപുത്തന്‍ സാങ്കേതിക വിദ്യകളിലൂടെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ മനുഷ്യന്‍ കാണിക്കുന്ന വ്യഗ്രത മേല്‍മണ്ണിന്റെ ഗുണനിലവാരം പാടെ നശിപ്പിക്കുന്നു. മൈക്രോ മാക്രോ മൂലകങ്ങളുടെ അസന്തുലിതാവസ്ഥ സസ്യലതാദികള്‍ക്കും, പക്ഷിമൃഗാദികള്‍ക്കും, മനുഷ്യനും ഹാനികരമാണ്. ഹരിതഗ്രഹവാതകമായ മീഥൈന്‍ പരിമിതപ്പെടുത്തിയും, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറച്ചും എയറോബിക് രീതിയില്‍ മാലിന്യ സംസ്കരണം നടത്താം. അത്തരത്തില്‍ ലളിതമായ ഒരു സംസ്കരണരീതിയാണ് തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ്.
നമ്മുടെ വീടുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ പ്രധാനമായും രണ്ടു തരമാണല്ലോ. അവയുടെ വിനിയോഗത്തിലും രണ്ടുതരം സമീപനമാണ് ആവശ്യമായി വരുന്നത്. ജൈവമാലിന്യം കൂടുന്തോറും അവ റീ-സൈക്ലിങ്ങിലൂടെ നമ്മുടെ ടെറസിലും പറമ്പിലും പച്ചക്കറികളും ഫലവര്‍ഗങ്ങളും തെങ്ങും മറ്റും  കൃഷിചെയ്യുകയാണെങ്കില്‍ അവയ്ക്ക് വളമായി ഉപയോഗിക്കാം. അജൈവ മാലിന്യങ്ങള്‍ പലതരത്തിലുണ്ട്. അവയെ ജൈവമാലിന്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കുവാന്‍ പാടില്ല. കഴിവതും അജൈവ മാലിന്യങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്. വീടുകളില്‍ത്തന്നെ അവയെ തരം തിരിച്ച് സംഭരിച്ചാല്‍ പുനരുപയോഗത്തിനോ റീ-സൈക്ലിങ്ങിന് എത്തിക്കുവാനോ കഴിയും. നഗരങ്ങളില്‍ അറവുശാലകളില്‍ നിന്നും, കോഴിയിറച്ചി വില്‍ക്കുന്ന ഷോപ്പുകളില്‍ നിന്നും, മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ വളരെ ഗുണമുള്ള ജൈവവളമായി മാറ്റാം. ചിത്രങ്ങള്‍ക്ക് കടപ്പാട് – ഡോ. ഫ്രാന്‍സിസ് സേവ്യര്‍. ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് രീതിയില്‍ ഈര്‍പ്പരഹിതമായും ദുര്‍ഗന്ധമില്ലാതെയും മൂന്നുമാസം കൊണ്ട് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുന്ന രീതിയില്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാം. വീട്ടുമുറ്റത്ത് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കുവാന്‍ സിമന്റിട്ടതറയില്‍ ഹോളോബ്രിക്സോ ഹോളോ ഇല്ലാത്ത ബ്രിക്സോ ഇടയില്‍ വിടവിട്ട് ദീര്‍ഘചതുരാകൃതിയില്‍ ഭിത്തി നിര്‍മ്മിക്കാം. നാലടിയില്‍ കൂടുതല്‍ വീതി പാടില്ല. നീളം കൂട്ടുവാന്‍ കഴിയും.  മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഉയരം വര്‍ദ്ധിപ്പിക്കാം. മഴ നനയാതിരിക്കുവാന്‍ മേല്‍ക്കൂര അനിവാര്യമാണ്. ഇതില്‍ താഴെയറ്റത്ത് ആറിഞ്ച് കനത്തില്‍ ചാണകമോ ബയോഗ്യാസ് സ്ലറി ഈര്‍പ്പം കുറഞ്ഞതോ ഉപയോഗിക്കാം. അതിന് മുകളില്‍ ഏതുതരം ജൈവ മാലിന്യങ്ങളും ആറിഞ്ച് കനത്തില്‍ നിക്ഷേപിക്കുകയും അതിന് മുകളില്‍ മൃഗാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയും ചെയ്യാം. വീണ്ടും മുകളില്‍ ആറിഞ്ച് കനത്തില്‍ ചാണകമോ ഈര്‍പ്പം കുറഞ്ഞ സ്ലറിയോ കൊണ്ട് മൂടണം. ഇത് അത്തരത്തിലൊരു പ്ലാന്റ് ആവശ്യത്തിന് നിറയുന്നതുവരെ തുടരാം.സ്ഥലപരിമിതി പ്രശ്നം വലിയൊരളവുവരെ ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കേണ്ട വിഷയമാണ്. അസുഖങ്ങള്‍ വന്ന് മരിക്കുന്ന ആടുമാടുകളെ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ മൂന്നുമാസം കൊണ്ട് രോഗാണുമുക്തമായും ദുര്‍ഗന്ധമില്ലാതെയും കമ്പോസ്റ്റായി മാറ്റാം. അതിനും ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ രീതിയിലുള്ള എയറോബിക് കമ്പോസ്റ്റിങ്ങ് രീതി തന്നെയാണ്. എയറോബിക് കമ്പോസ്റ്റ് രീതിയെക്കുറിച്ച് തൃശൂര്‍ വെറ്ററനറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ (ഡോ) ഫ്രാന്‍സിസ് സേവ്യറുടെ നേതൃത്വത്തില്‍ പരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും കണ്ടെത്തിയ ചെലവു കുറഞ്ഞ സംസ്കരണ രീതിയാണ് ഇത്. ഇന്നത്തെ ചുറ്റുപാടില്‍ ലേബര്‍ എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഏറവും കുറഞ്ഞ ലേബറില്‍ സമ്പുഷ്ടമായ ജൈവവളം നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തില്‍ വലിയൊരു സംഭാവനയാണ് നാം ചെയ്യുന്നത്. എലി മുതലായ ഷുദ്ര ജീവികളെ തടയാന്‍ ചുറ്റിനും നെറ്റ് കൊണ്ട് മറയ്ക്കാം. 70 ഡിഗ്രി താപം ഈ പ്ലാന്റില്‍ ഉണ്ടാകുന്നതിനാല്‍ അണുബാധ ഉണ്ടാകുകയില്ല. മാത്രവുമല്ല കളകളുടെ വിത്തുകള്‍ നശിക്കുകയും അവ കിളിര്‍ക്കാതാവുകയും ചെയ്യും. ചാണകത്തിലെയോ, സ്ലറിയിലേയോ അണുജീവികള്‍, നൈട്രജന്‍, ഫോസ്‌ഫറസ്, കാര്‍ബണ്‍, മറ്റ് അവശ്യ ഘടകങ്ങള്‍ എന്നിവ ഉപയോഗിച്ച് ഊര്‍ജ്ജം സമ്പാദിക്കുന്നു. കൂടുതല്‍ കാര്‍ബണ്‍ ഘടകമാണ് ആവശ്യം വരുക. കാര്‍ബണ്‍ സങ്കേതത്തെ ദ്രവിപ്പിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡും ചൂടും ഉണ്ടാവും. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം ഏറെ പ്രധാന്യ മര്‍ഹിക്കുന്നു.ഈച്ച ശല്യം ഉണ്ടാകുന്നില്ല. ഊറല്‍ ഉണ്ടാകാത്തതിനാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ല. ഉയര്‍ന്ന താപനില ഏതാണ്ട് ഒരാഴ്ചയോളം നിലനില്‍ക്കുന്നു. മാലിന്യങ്ങള്‍ ദ്രവിക്കുന്നു ഉയര്‍ന്ന താപനിലയില്‍ രോഗാണുക്കള്‍ നശിക്കുന്നു പരാദങ്ങളുടെ വളര്‍ച്ച തീര്‍ത്തും ഉണ്ടാകുന്നില്ല മുതലായവ ഇതിന്റെ നേട്ടങ്ങളാണ്.ഒരു കാലത്ത് തെങ്ങോലകള്‍ കൊണ്ട് മെടഞ്ഞെടുത്ത് മേല്‍ക്കൂര മേഞ്ഞിരുന്ന ധാരാളം വീടുകളും സ്കൂളുകളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ വളരെക്കുറച്ചുമാത്രമേ ഇന്ന് തെങ്ങോലകള്‍  മെടയുവാനായി ഉപയോഗിക്കുന്നുള്ളു. മണ്ണിലെ മൂലകങ്ങളുടെ അഭാവം കാരണം തെങ്ങില്‍ നിന്ന് കിട്ടുന്ന ആദായവും നന്നെ കുറവാണ്. ദീര്‍ഘനാള്‍ കൃഷി ചെയ്ത വിള മണ്ണില്‍ നിന്ന് ന്യൂട്രിയന്റ് മൈനിങ്ങ് നടത്തുകയും തെങ്ങുകള്‍ക്ക് അനേകം രോഗങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പാഴായിപ്പോകുന്ന തെങ്ങോലകളെ എയറോബിക് കമ്പോസ്റ്റാക്കി മാറ്റി തെങ്ങിന് വളമായി നല്‍കാം. അതോടൊപ്പം തന്നെ വീട്ടുമുറ്റം തൂത്തുവാരുന്ന ചപ്പുചവറുകളും നീക്കം ചെയ്യുന്ന കളകളും തൊണ്ടും (ചിരട്ട ഒഴികെ തെങ്ങില്‍നിന്ന് ലഭിക്കുന്നതെല്ലാം ഉപയോഗിക്കാം) മുട്ടത്തോടും മറ്റും ഈ പ്ലാന്റില്‍ നിക്ഷേപിക്കാം. ഇതിലൂടെ ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ജൈവ വളം തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിച്ച് തെങ്ങിനെ സംരക്ഷിക്കാം. തെങ്ങിന്‍ ചുവട്ടിലെ ന്യൂട്രിയന്റ്സ് തേങ്ങയുടെയും, കരിക്കിന്റെയും, തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയുടെയും മറ്റും ഗുണനിലവാരം വര്‍ദ്ധിപ്പിക്കും.ബയോഗ്യാസ് പ്ലാന്റുകള്‍ പലരീതിയില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിലലിയുന്ന ഏത് ജൈവാവശിഷ്ടവും പ്ലാന്റില്‍ നിക്ഷേപിക്കാം. പ്രധാനമായും കക്കൂസ് വിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേയ്ക്ക് കടത്തിവിടുന്നതിലൂടെ ഫെര്‍മെന്റേഷന്‍ പ്രൊസസ് നടക്കുമ്പോള്‍ മെത്രോജനിക് ബാക്ടീരിയ കോളിഫാം ബാക്ടീരിയയെ നിര്‍വീര്യമാക്കുന്നു. അതിലൂടെ കുടിവെള്ളം മലിനപ്പെടുത്തുന്ന ഇ-കോളി ബാക്ടീരിയയെ നമുക്ക് ഒഴിവാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് സോപ്പുകലര്‍ന്ന കുളിമുറിയിലെ ജലം ഈ പ്ലാന്റില്‍ എത്താന്‍ പാടില്ല എന്നതാണ്. ബയോഗ്യാസ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യാനും, ജനറേറ്റര്‍ പ്രവര്‍ത്തിക്കുവാനും, വാഹനം ഓടിക്കുവാനും, മാന്റില്‍ വിളക്ക്  കത്തിക്കുവാനും മറ്റും സാധിക്കുന്നു.ചാണകത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും, ചാണകം ലഭ്യമല്ലാത്തിടത്തും ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയ ബാക്ടീരിയ സ്പ്രേ ചെയ്തും എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കാം. ചാണകത്തില്‍ നിന്ന് ലഭ്യമാക്കിയതാകയാല്‍ അതിന് ദോഷഫലങ്ങളൊട്ടുംതന്നെ ഇല്ല. നഗരങ്ങളില്‍ കുടുംബശ്രീ, ജനശ്രീ യൂണിറ്റിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവമാലിന്യങ്ങള്‍ കൂട്ടായി ഓരോ പ്രദേശത്തും ഇപ്രകാരം എയറോബിക് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിലൂടെ 10,000 രൂപ മൂല്യമുള്ള ജൈവവളം ലഭിക്കുന്നതാണ്. ഒരു പ്ലാന്റ് നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത മറ്റൊരു പ്ലാന്റ് ഉപയോഗിക്കാം. ഭാരിച്ച ചെലവ് ഇല്ലാത്ത ഈ പ്ലാന്റില്‍നിന്ന്  ദുര്‍ഗന്ധമില്ലാത്തതാകയാള്‍ വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന ജൈവവളം വരുമാനം മാത്രമല്ല ആ പ്രദേശത്തെ വീടുകള്‍ തോറും ഈ ജൈവവളം ഉപയോഗിച്ച്  ടെറസിലും മുറ്റത്തും പച്ചക്കറികളും മറ്റും കൃഷിചെയ്യുവാനും കഴിയും. ഗ്രീന്‍ ഗാരിസണ്‍ എന്ന സംഘടന ഇതിന്റെ പരിശീലനം നല്‍കി സഹായിക്കുന്നു.ബയോഗ്യാസ് സ്ലറി ഡ്രയറിന്റെസഹായത്താല്‍ സ്ലറിയിലെ ജലാംശം നീക്കം ചെയ്ത് മേല്‍ക്കൂരയുള്ള പ്ലാന്റില്‍ എയറോബിക് കമ്പോസ്റ്റാക്കി ഗുണനിലവാരമുള്ള ജൈവവളം നമുക്ക് തന്നെ നിര്‍മ്മിക്കുവാന്‍ കഴിയുന്നത് ഈര്‍പ്പരഹിതമായി സംഭരിക്കുകയും ചെയ്യാം. ഒരു കിലോഗ്രാം കമ്പോസ്റ്റില്‍ 13-17 ഗ്രാം വരെ നൈട്രജന്‍, 75-80 ഗ്രാം വരെ കാല്‍ഷ്യം, 6-8 ഗ്രാം വരെ ഫോസ്‌ഫറസ് മുതലായവ അടങ്ങിയിരിക്കുന്നു. പ്രൈമറി ന്യൂട്രിയന്‍സും, സെക്കന്‍ഡറി ന്യൂട്രിയന്‍സും, ട്രയിസ് എലിമെന്‍സും ആവശ്യത്തിന് ലഭ്യമാകയാല്‍ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകമാത്രമല്ല സുസ്ഥിര കൃഷിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. സ്വയം ആവശ്യമില്ലാത്തവര്‍ക്ക് ഇത് വിപണനത്തിനും വഴിയൊരുക്കും. ഇത്തരത്തില്‍ ഉണങ്ങിപ്പൊടിഞ്ഞ ജൈവവളം തോട്ടങ്ങളിലെത്തിക്കാല്‍ കുറഞ്ഞ ലേബര്‍മതിയാകും. സ്ലറിയായി പമ്പ് ചെയ്താലും, ജൈവാവശിഷ്ടങ്ങള്‍ മണ്ണില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റിയാലും ചെലവ് കൂടുകയും, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. വീടു വീടാന്തരം ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സീവേജ് മാലിന്യം കൂടി ഉള്‍പ്പെടുത്തി സമൂഹ ബയോഗ്യാസ് പ്ലാന്റുകളും, ബയോഗ്യാസ് സ്ലറി ഡ്രയറും പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തിലൂടെ ഒഴുകുന്ന നദികളും തോടുകളും മാലിന്യമുക്തമാകുകയും ദുര്‍ഗന്ധം പൂര്‍ണമായി മാറിക്കിട്ടുകയും ചെയ്യും.വളരെ ചെലവ് കുറഞ്ഞ രീതിയില്‍ കോണ്‍ക്രീറ്റ് കട്ടകളുപയോഗിച്ചും പ്ലാന്റ് നിര്‍മ്മിക്കാം. 15″ നീളമുള്ള 60  കട്ടകള്‍ കൊണ്ട് ഇപ്രകാരം ഒരു പ്ലാന്റ് നിര്‍മ്മിക്കാന്‍ സാധിക്കും. മേല്‍ക്കൂര നഗരങ്ങളിലും മറ്റും നീക്കം ചെയ്യുന്ന ഫ്ലക്സ് ഷീറ്റുകള്‍ കൊണ്ട് നിര്‍മ്മിക്കാം. ജി.ഐ ഷീറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ പതിനെട്ടടി നീളം വേണ്ടിവരും. കുടുബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക്  ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ച് അനേകം വീടുകളില്‍ നിന്ന് സംഭരിക്കുന്ന ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാം. കമ്പോസ്റ്റ് വില്‍ക്കുവാന്‍ വീടുകളില്‍ത്തന്നെ പച്ചക്കറി ധാരാളം കൃഷി ചെയ്യുന്നുണ്ട്. അവര്‍ക്ക് വില്‍ക്കുവാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം കട്ടകള്‍ എടുത്തുമാറ്റാന്‍ കഴിയുന്നവയാകയാല്‍ ഒരു സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കേടുപാടുകളില്ലാതെ കൊണ്ടുപോകുവാനും സാധിക്കും. ചിരട്ടയും പച്ചിലയും ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചാല്‍ അത് കമ്പോസ്റ്റായി മാറുകയില്ല. പച്ചിലകള്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ല.  ഉദാഹരണത്തിന് സദ്യഊണ് കഴിഞ്ഞ വാഴയില ഈ പ്ലാന്റില്‍ സംസ്കരിച്ചാല്‍ മൂന്നുമാസത്തിനുശേഷവും വാഴയിലയായിത്തന്നെ ലഭിക്കും. അതിനാല്‍ പച്ചിലകള്‍ ഉണക്കിയിടുന്നതാണ് ഉത്തമം.
തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജിയുടെ സവിശേഷതകള്‍
  • വെറ്റിറനറി യൂണിവേവ്സിറ്റിയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണങ്ങളിലൂടെ എയറോബിക് കമ്പോസ്റ്റിംഗ് ടെക്നോളജി പരിഷ്കരിച്ചത്.
  • ദുര്‍ഗന്ധമുള്ളതും, ദുര്‍ഗന്ധസാധ്യതയുള്ളതുമായ ജൈവമാലിന്യങ്ങളെ ദുര്‍ഗന്ധരഹിതമായി സംസ്കരിക്കാം. 
  • ലീച്ചേജ് പൂര്‍ണമായും ഒഴിവാക്കുവാന്‍ സാധിക്കും.
  • മീഥൈന്‍,  കാര്‍ബണ്‍ ഡൈ ഓക്സൈഡ് എമല്‍ഷന്‍ പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ കാര്‍ബണ്‍ ക്രഡിറ്റിനെ സഹായിക്കുകയും ചെയ്യുന്നു.
  • എല്ലാത്തരം മത്സ്യ, മാംസ, കോഴി വേസ്റ്റുകളും ചത്ത പക്ഷിമൃഗാദികളും ദുര്‍ന്ധമില്ലാതെ സംസ്കരിക്കാം.
  • ഒരാഴ്ചയ്ക്കുള്ളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് താപം ഉണ്ടാകുന്നതിനാല്‍ അണുബാധ ഒഴിവാകുകയും, കളകളുടെയും മറ്റും വിത്തുകള്‍ നശിപ്പിക്കുകയും, പരാദകീടബാധ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
  • രണ്ടായിരം രൂപ ചെലവില്‍ പരസഹായമില്ലാതെ സ്വയം ഇത്തരം പ്ലാന്റ് നിര്‍മ്മിക്കാം.
  • ഉള്‍ഭാഗം നാലടി നീളം, വീതി, ഉയരം  ആയതിനാല്‍ ടെറസിന് മുകളിലും, വീട്ടുമുറ്റത്തും സ്ഥാപിക്കാം.
  • ലേബര്‍ ഷോര്‍ട്ടേജുള്ള കേരളത്തില്‍ ലേബറില്ലാതെ സംസ്കരണം സ്വയം നിര്‍വ്വഹിക്കാം.
  • കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ക്ക് കൈകാര്യം ചെയ്യുവാന്‍ സൌകര്യപ്രദം. 
  • ചാണകമോ, ചാണകത്തില്‍നിന്ന് വേര്‍തിരിച്ച ബാക്ടീരിയയോ ഉയോഗിച്ചുള്ള കമ്പോസ്റ്റിംഗ് നടത്തുന്നു.
കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകരും, സ്ഥാപനങ്ങളും തുമ്പൂര്‍മൂഴി മോഡല്‍ നടപ്പിലാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റുകള്‍ താഴെ ചേര്‍ത്തിരിത്തുന്നു.